കായംകുളം: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ബൈക്കിലെത്തി സംഘർഷം സൃഷ്ടിച്ച രണ്ടുപേർ പിടിയിൽ. എരുവ സ്വദേശി ഫൈസൽ (25), കട്ടച്ചിറ സ്വദേശി ടിനു ജോർജ്ജ് (26) എന്നിവരെയാണ് കായംകുളം എസ്.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യ്തത്.
വ്യാഴാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു സംഭവം. സ്കൂളിന്റെ ഗേറ്റ് തള്ളിത്തുറന്ന് മദ്യപിച്ച് ലക്കു കെട്ട നിലയിലാണ് ആഡംബര ബൈക്കിൽ ഇരുവരും എത്തിയത്. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. പ്രഥമാദ്ധ്യാപികയെയും അദ്ധ്യാപകരെയും അസഭ്യം പറയുകയും ചെയ്തു. വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.