തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പട്ടണക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.സുകുമാരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് അനിതാ സോമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജപ്പൻ പിള്ള അധ്യക്ഷനായി.സി.ബി. മോഹനൻ നായർ, കെ.സോമനാഥ പിള്ള, വിദ്വാൻ കെ. രാമകൃഷ്ണൻ, എൻ. പരമേശ്വരൻ, കെ.വി.സുകുമാരൻ,എം പ്രസാദ്, ഡി ശൗരി എന്നിവർ സംസാരിച്ചു.