pkl-1

പൂച്ചാക്കല്‍: അതിവേഗ ബോട്ടിന്റെ ഓളത്തിൽപ്പെട്ട് വേമ്പനാട്ടു കായലിൽ വള്ളം തകർന്നു. പാണാവള്ളി പഞ്ചായത്ത് കുറ്റിക്കര രാജേഷിന്റെ മത്സ്യബന്ധന വള്ളമാണ് തകർന്നത്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വൈക്കം -എറണാകുളം റൂട്ടിലെ അതിവേഗ എ.സി ബോട്ട് (വേഗ- 120) പോയപ്പോഴാണ് വള്ളം മറിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ബുധനാാഴ്ച വൈകിട്ട് എറണാകുളത്ത് നിന്നു . വൈക്കത്തേക്ക് സർവ്വീസ് നടത്തുന്നതിനിടയിലാണ് സംഭവം. വേമ്പനാട്ട് കായലിന്റെ പകുതി ഭാഗം പിന്നിട്ട് എറണാകുളം കായലിൽ പ്രവേശിച്ചാണ് ബോട്ട് പോകുന്നത്. കായലിൽ നീട്ടു വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയ ശേഷം കടവിലെ കുറ്റിയിൽ കെട്ടിയിട്ടിരുന്ന വള്ളമാണ് കുറ്റി തകർന്ന് കൽക്കെട്ടിലിടിച്ച് വട്ടം ഒടിഞ്ഞത്. വീതി കുറഞ്ഞ കായൽ ഭാഗത്തുകൂടി സർവ്വീസ് നടത്തുന്ന ബോട്ടുകൾ വേഗം കുറയ്ക്കണമെന്ന് മത്സ്യതൊഴിലാളികൾ ആവശ്യപ്പെടുന്നു.