tv-r

അരൂർ:കുടുംബങ്ങളിൽ നന്മയും ധാർമ്മികതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജീവിത ദർശനങ്ങൾ വളരെ കാലിക പ്രസക്തമാണെന്ന് സ്വാമി അസ്പർശാനന്ദ പറഞ്ഞു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ ഫെബ്രുവരി 22 നു നടക്കുന്ന പൂജിതപീഠ സമർപ്പണ ആഘോഷങ്ങളുടെ ഭാഗമായി ആശ്രമത്തിന്റെ യുവജന സംഘടനയായ ശാന്തിമഹിമയുടെ നേതൃത്വത്തിലുള്ള ഗൃഹനന്മ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനനി അഭേദ ജ്ഞാനതപസ്വിനി അദ്ധ്യക്ഷയായി. ബ്രഹ്മചാരി അനൂപ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തംഗം ടി. എസ്. രഘുവരൻ, ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് അംഗം വിജയമ്മ ഗോപാലകൃഷ്ണൻ, ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. വി. മനോഹരൻ, ശാന്തിഗിരി ഡി.ജി.എം.പി.ജി രവീന്ദ്രൻ., മാനേജർ എം റെജി., കൺ‌വീനർ പി.ജി. രമണൻ ., ശാന്തിമഹിമ കോ ഓർഡിനേറ്റർ വന്ധനൻ, കെ. ആർ. തിലകൻ എന്നിവർ സംസാരിച്ചു.