ambalapuzha-news

അമ്പലപ്പുഴ :കടലിലെ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം തകർന്നു .ലക്ഷങ്ങളുടെ നഷ്‌ടം കണക്കാക്കുന്നു. വളഞ്ഞവഴി കടപ്പുറത്ത്‌ ആങ്കർ ചെയ്തിരുന്ന ആദിമൂലം എന്ന വള്ളമാണു ശക്തമായ കാറ്റിൽപ്പെട്ട് കടൽഭിത്തിയിൽ ഇടിച്ച്‌ തകർന്നത്‌.വള്ളത്തിലുണ്ടായിരുന്ന രണ്ടു എൻജിനുകൻ, ജി പി എസ്‌ ബാറ്ററി തുടങ്ങിയവ നശിച്ചു.കൊല്ലം ചവറ മേനാംവാർഡ്‌ പാലപ്പുഴ വടക്കതിൽ നാഗേഷിന്റേതാണ് വള്ളം.