ചാരുംമൂട്: റിട്ട: പഞ്ചായത്ത് ഓഫീസർ ആദിക്കാട്ടുകുളങ്ങര കൊച്ചുതുണ്ടിൽ കെ.എം.മുസ്തഫാ റാവുത്തർ (86) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് ആദിക്കാട്ടുകുളങ്ങര ജുമാ മസ്ജിദിൽ. ആദിക്കാട്ടുകുളങ്ങര ജനതാ ഗ്രന്ഥശാലയുടെ സ്ഥാപകാംഗവും പെൻഷണേഴ്സ് യൂണിയൻ പാലമേൽ തെക്ക് യൂണിറ്റ് രക്ഷാധികാരിയുമായിരുന്നു. ഭാര്യ: നജീമബീവി. മക്കൾ: ദിലിപ് ഖാൻ, ദീലിന, ദുലാൽ, ദിൽക്കുഷാ.മരുമക്കൾ: നബീസ, അൽത്താഫ് ,റഹിം, ഷാജഹാൻ.