ആലപ്പുഴ : സംസ്ഥാനത്തെ ചെറുകിട സ്വർണവ്യാപാരികളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെസ്റ്റിൻ പാലത്ര, ജനറൽ സെക്രട്ടറി പി.സി നടേശൻ എന്നിവർ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തോമസ് രമണിക, സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറി രാജൻ തോപ്പിൽ എന്നിവർ നേതൃത്വം നൽകി.
ജില്ലാ ഭാരവാഹികളായി ആലപ്പി മോഹൻ (പ്രസിഡന്റ് ),ഗണപതി ആചാരി, സൂര്യാ മുഹമ്മദ് (വൈസ് പ്രസിഡന്റുമാർ), എബി പാലത്ര (ജനറൽ സെക്രട്ടറി), ഗോപാൽ എടത്വ (വർക്കിംഗ് ജനറൽ സെക്രട്ടറി) ദിനേശ് കുമാർ, സുരേഷ് ഭവാനി, സോമകുമാരൻ (സെക്രട്ടറിമാർ),ബിജു ഇസ്മായിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.