obituary

ചേർത്തല: ഭർതൃ സഹോദരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കുന്നതിനിടെ പൊള്ളലേറ്റ യുവതിയും മരിച്ചു. മുനിസിപ്പൽ 30-ാം വാർഡ് പള്ളിപ്പറമ്പിൽ സജിയുടെ ഭാര്യ സുജയാണ് (40) തിരുവനന്തപുരം മെഡി. ആശുപത്രിയിൽ മരിച്ചത്.

സജിയുടെ സഹോദരൻ ഷാജി (52) വ്യാഴാഴ്ച രാത്രി ദേഹത്ത് പെട്രോളോഴിച്ച് തീകൊളുത്തിയ ശേഷം കുടുംബ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കൈയിൽ കരുതിയ പെട്രോൾ സുജയുടെ ദേഹത്തേക്ക് ഒഴിച്ചതോടെയാണ് തീ ആളിപ്പടർന്നത്. തീയണക്കാൻ ശ്രമിച്ച സജിക്കും (46) പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലിരിക്കെ ഷാജി വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സുജയേയും സജിയേയും വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വെള്ളിയാഴ്ച മാറ്റിയിരുന്നു. ശനിയാഴ്ച രാത്രി 11ഓടെയാണ് സുജ മരിച്ചത്. സജി തീവ്ര പരിചരണ വിഭാഗത്തിലാണ്. കുടുംബ സ്വത്ത് വീതം വെയ്ക്കുന്നതിലെ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.