thanal

ആലപ്പുഴ : ഗുരുതരമായ രോഗങ്ങളാൽ പ്രയാസപ്പെടുന്ന കിടപ്പ് രോഗികളുടെ കുടുംബസംഗമവും എം.ഇ. എസ്. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഹബീബ് മുഹമ്മദ് അനുസ്മരണവും നടന്നു. എം.ഇ.എസും എൻ.എം.പാലിയേറ്റീവ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കെ.സി.വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്തു. എ.എം.ആരിഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡോ.എ.എം.ഫിറോസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ,പി.പി.ചിത്തരഞ്ജൻ,സക്കീർ ഹുസൈൻ,എ.എ.റസാഖ്,അബ്ദുൽ അസീസ്,തൈക്കൽ സത്താർ,എ.എം.റഷീദ്,എം.എസ്.നൗഷാദ് എന്നിവർ സംസാരിച്ചു..തണൽമരം കുടുംബ കൂട്ടായ്മക്ക് എൻ.എം.പാലീയേറ്റീവ് അംഗങ്ങളായ ഷെഫീക്ക്,റഷീദ്,ബഷീർ,ഫിറോസ് എന്നിവർ നേതൃത്വം നൽകി.