ആലപ്പുഴ: ഏഴുവർഷം മുമ്പുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ വാർഡ് മാളികമുക്ക് മാധവത്തിൽ ഗോപിനാഥിന്റെ മകൻ സജീവ് (39)ആണ് മരിച്ചത്. 2012-ൽ ആലപ്പുഴ ടൗൺഹാളിന് സമീപം ബൈക്കിൽ സഞ്ചരിക്കവേ റോഡിൽ തലയടിച്ചുവീണ് സജീവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നാലുദിവസം മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മരിച്ചത്. അമ്മ: ബേബി. ഭാര്യ: സരിത. മകൻ: മാധവ്. ശവസംസ്കാരം ഇന്ന് രാവിലെ 11 ന് വഴിയചുടുകാട്ടിൽ.