തുറവൂർ:ദേശീയപാതയരികിലെ പെട്രോൾ പമ്പിന് സമീപത്തെ കുറ്റിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വയലാർ കവലക്ക് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പിന് എതിർവശത്തെ കുറ്റിക്കാടിനാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തീപിടിച്ചത്. വഴിയാത്രക്കാരിലാരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. ചേർത്തല അഗ്നിരക്ഷാ നിലയത്തിൽ നിന്നെത്തിയ സേനാംഗങ്ങളാണ് വെള്ളം പമ്പ് ചെയ്ത് തീയണച്ചത്.