അമ്പലപ്പുഴ : മത്സ്യതൊഴിലാളി സഹോദരങ്ങളായ ജിത്തു, നന്ദു എന്നിവരെ വെട്ടിപരിക്കേൽപ്പിച്ച മുഴുവൻ പ്രതികളേയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പറവൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പുന്നപ്ര ശ്രീദേവി ആഡിറ്റോറിയത്തിനു മുന്നിൽ ഡിവൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടർന്ന് പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. അര മണിക്കുറോളം ഗതാഗതം തടസ്സപെട്ടു. മുൻ എം.എൽ.എ എ. എ. ഷുക്കൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് എസ്.പ്രഭുകുമാർ,ഡി .സി. സി. സെക്രട്ടറി പി. സാബു, സുബാഹു, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ്, ജില്ലാ പഞ്ചായത്തംഗം എ .ആർ.കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റോസ് ദലീമ, ടിന്റു, കെ .കെ. ലത, എ .കെ.ബേബി എന്നിവർ സംസാരിച്ചു.