ഇനി 21 ദിവസം നാട് ഉത്സവ ലഹരിയിൽ
ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 21 ദിവസം നീളുന്ന ഉത്സവം മാർച്ച് 4ന് ആറാട്ടോടെ സമാപിക്കും.
നാളെ വൈകിട്ട് 6.30ന് ദീപാരാധന, വിളക്ക്, 8ന് സംഗീതസദസ്, 8നും 8.30നും മദ്ധ്യേ ഡോ.ഷിബു ഗുരുപദം തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യ. 13ന് വൈകിട്ട് 7.30ന് കഥാപ്രസംഗം, 9.30ന് തൃശൂർ സദ്ഗമയ അവതരിപ്പിക്കുന്ന നാടകം.14ന് വൈകിട്ട് 7ന് കീർത്തന ജപലഹരി, 8.30ന് നൃത്തം.15ന് വൈകിട്ട് 5ന് പ്രഭാഷണം, 7.30ന് നാടകം, 9.30ന് ഗാനമേള.16ന് വൈകിട്ട് 7.30ന് ശാസ്ത്രീയ നൃത്തനൃത്ത്യങ്ങൾ, 9ന് ഗാനമേള. 17ന് വൈകിട്ട് 7.30ന് കഥാപ്രസംഗം, 9.30ന് ഗാനമേള.18ന് ചിക്കരകൊട്ടിക്കൽ കൂട്ടക്കള മഹോത്സവം, വൈകിട്ട് 5ന് പ്രഭാഷണം, 7.30ന് ഗാനാർച്ചന, രാത്രി 9.30ന് നൃത്തം.
19ന് വൈകിട്ട് 5ന് പ്രഭാഷണം, 7.30ന് ഭക്തിഗാനമേള, 9.30ന് ഫിലിം സോളോ. 20ന് വൈകിട്ട് 7.30ന് സാമ്പ്രദായിക ഭജൻസ്. 21ന് വൈകിട്ട് 7.30ന് നൃത്തം, 9.30ന് നാടകം. 22ന് വൈകിട്ട് 7.30ന് സോപാന സംഗീതം, രാത്രി 8.30ന് കോമഡി ഉത്സവം മെഗാഷോ. 23ന് വൈകിട്ട് 5ന് പ്രഭാഷണം,7.30ന് ഓട്ടൻതുള്ളൽ, 8.30ന് സംഗീതസദസ് ഗുരുദേവ ചരിതം, 9.30ന് നാടകം. 24ന് രാവിലെ 5.30ന് മഹാഗണപതിഹോമം, വൈകിട്ട് 5ന് ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം, രാത്രി 8ന് ഗാനമേള. 25ന് വൈകിട്ട് 5ന് പ്രഭാഷണം,7.30ന് നൃത്തം, 9.30ന് ഗാനമേള. 26ന് താലിചാർത്ത് മഹോത്സവം, ഉച്ചയ്ക്ക് 12ന് പട്ടും താലിയും ചാർത്ത്, വൈകിട്ട് 5ന് ആത്മീയ പ്രഭാഷണം, 7.30ന് ഭക്തിഗാനമേള, 9.30ന് മെഗാഹിറ്റ് ഗാനമേള. 27ന് വൈകിട്ട് 5ന് സ്റ്റീഫൻ ദേവസി, തൃശൂർ ആട്ടം കലാസമിതി, ചെമ്മീൻ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മെഗാമ്യൂസിക്കൽ ഇവ്, 28ന് രാത്രി 8.30ന് നാടകം. മാർച്ച് ഒന്ന് വൈകിട്ട് 5ന് ആത്മീയ പ്രഭാഷണം, 6ന് വടക്കേ ചേരുവാര താലപ്പൊലി, 7.30ന് സംഗീതമേള. 2ന് വൈകിട്ട് 6ന് തെക്കേ ചേരുവാര താലപ്പൊലി,രാത്രി 8ന് സംഗീത കച്ചേരി, 10ന് നൃത്തം. 3ന് വടക്കേ ചേരുവാര ഉത്സവം,രാവിലെ 7.30ന് ശ്രീബലി, ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ,വൈകിട്ട് 4ന് കാഴ്ചശ്രീബലി, 7ന് ദീപാരാധന, 8ന് കരിമരുന്ന് പ്രയോഗം, 8.30ന് സംഗീതസദസ്,11ന് പള്ളിവേട്ട. 4ന് തെക്കേ ചേരുവാര ഉത്സവം, രാവിലെ 7.30 മുതൽ ശ്രീബലി, 11നും 12നും മദ്ധ്യേ കൊടിമരച്ചുവട്ടിൽ കുരുതി, തുടർന്ന് വലിയ കാണിക്ക,12ന് ഓട്ടൻതുള്ളൽ, വൈകിട്ട് 4ന് കാഴ്ചശ്രീബലി, രാത്രി 8ന് കരിമരുന്ന് പ്രയോഗം, 9ന് ദീപക്കാഴ്ച (തിരിപിടുത്തം), 10ന് ഗാനമേള, പുലർച്ചെ ഒന്നിന് ഗരുഡൻ തൂക്കം വഴിപാട്, 5ന് ആറാട്ട്.
വാഴക്കുല സമർപ്പണം ഇന്ന്
കൊടിയേറ്റ് പ്രസാദം തയ്യാറാക്കാനുള്ള പാളയൻ തോടൻ പച്ചക്കായ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ കർഷകരിൽ നിന്നു സംഭരിച്ച് ഇന്ന് ക്ഷേത്രത്തിൽ സമർപ്പിക്കും. പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആവശ്യമായ വിത്തും വളവും പഞ്ചായത്ത് നൽകി കൃഷി ചെയ്ത് വിളയിച്ച കുലകളാണ് സമർപ്പിക്കുന്നത്. വാർഷിക പദ്ധതിയിലുൾപ്പെടുത്തി പണം ചെലവഴിച്ച് പതിനൊന്ന് വർഷമായി പഞ്ചായത്ത് ഇത് ചെയ്യുന്നുണ്ട്. വൈകിട്ട് 5.30ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ വാഴക്കുലകൾ ഏറ്റുവാങ്ങും. ചടങ്ങിൽ അടുത്ത വർഷം കുലകൾ ഉത്പാദിപ്പിക്കാനുള്ള വാഴവിത്തുകൾ ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യും. ചിക്കരക്കുട്ടികൾക്ക് വിഷ രഹിത പച്ചക്കറി ലഭ്യമാക്കുന്നതിന് പഞ്ചായത്തിന്റെയും കുടുംബ ശ്രീയുടെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ജൈവ പച്ചക്കറി ഉത്പന്ന വിപണനമേള ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിന്റെ തെക്കേ തെരുവിൽ പ്രത്യേകം കെട്ടിയുണ്ടാക്കുന്ന സ്റ്റാളുകളിൽ കടുംബശ്രീയുടെ മറ്റുത്പന്നങ്ങളും വിൽപ്പന നടത്തുമെന്നും ഉത്സവകാലത്ത് ഭക്തർക്ക് വിഷ രഹിതമായ പച്ചക്കറികൾ ന്യായവിലയ്ക്ക് നൽകുകയാണ് ലക്ഷ്യമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.പ്രിയേഷ് കുമാർ പറഞ്ഞു.