വള്ളികുന്നം: ഉത്സവപറമ്പിലെ തർക്കത്തെത്തുടർന്ന് കോൺഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീടിന്റെ പോർച്ചിൽ കിടന്ന കാറിന്റെ ചില്ലടിച്ചു തകർത്ത സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടിയൂർ കല്ലേലിൽ കാട്ടൂർ തെക്കതിൽ നിധിൻ (22), ഇലിപ്പക്കുളം കളിക്കൽ വീട്ടിൽ നന്ദുകുമാർ (22), ഗോകുൽ ഭവനത്തിൽ ഗോകുൽ (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ വളളികുന്നം ചുനാട് ജംഗ്ഷന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നോടെ രണ്ടു ബൈക്കുകളിൽ ആയുധങ്ങളുമായി എത്തിയ സംഘം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ശേഷം ഭരണിക്കാവ് ഇലിപ്പക്കുളം കളീയ്ക്കലിൽ ഉബൈസിന്റെ വീടിന്റെ പോർച്ചിൽ കിടന്ന കാർ അടിച്ചു തകർത്തത്. പിടിയിലായവർ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.