parishath

ചേർത്തല : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള കലാജാഥയ്ക്ക് ചേർത്തല കളവംകോടത്ത് തുടക്കമായി.സിനിമാ തിരക്കഥാ കൃത്ത് ജോൺ പോൾ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ എസ്.വി.ബാബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ഡോ.ടി.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി സി.വി.പ്രവീൺലാൽ,ഡി.പ്രകാശൻ,ജി.മണിയപ്പൻ എന്നിവർ സംസാരിച്ചു.

നവോത്ഥാന നാടകവുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുന്ന ജാഥ 20ന് വൈകിട്ട് പല്ലനയിൽ സമാപിക്കും.ഇന്ന് കടക്കരപ്പള്ളി കൊട്ടാരം,തുറവൂർ,അരൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം വൈകിട്ട് അരൂക്കുറ്റി വടുതലയിൽ സമാപിക്കും.