jh

ഹരിപ്പാട്: മുതുകുളം പഞ്ചായത്ത് രണ്ടാംഘട്ട ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാനവും പട്ടികജാതി വാർഷിക പദ്ധതികളുടെ ഉദ്ഘാടനവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ദാസൻ അദ്ധ്യക്ഷനായി. ഒന്നാം വാർഡ് ലക്ഷംവീട് കോളനിയിൽ പുതിയതായി നടപ്പാക്കിയ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഡി.സുജാത സ്വാഗതം പറഞ്ഞു. എൻ.ആനന്ദൻ, അഡ്വ.ബി.ബാബുപ്രസാദ്, ബബിതജയൻ, വേണുപ്രസാദ്, രാമചന്ദ്രകുറുപ്പ്, മീരാഭായി, എം.സുകുമാരൻ, ഷീജമോൾ, രമാദേവി, ഷേർളിമോഹൻ, ഷീജ.എസ്, ഷാലി സന്തോഷ്, സ്റ്റാർളി.ഒ.എസ്, കിരൺ, അബ്ദുൾറസാക്ക്, ഷാജിമോൻ.ടി.എ, ആർ.രാജഗോപാൽ, സിദ്ധിക്ക്, ആമച്ചാലിൽ ഉണ്ണി, എസ്.സുജൻ, ആർ.രാഹുൽ തുടങ്ങിയവർ സംസാരിച്ചു.