ചേർത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കണിച്ചുകുളങ്ങര സഹകരണബാങ്ക് ഓഡിറ്റോറിയത്തിന് സമീപംസപ്ലൈകോ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു.ഗൃഹോപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന സ്റ്റാളിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് വി.ആർ.ദിനേശ് സെക്രട്ടറി പി.ആർ.സുശീല,സപ്ലൈകോ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.