pipe

ചേർത്തല: ദേശീയപാതയോരത്ത് കെ.വി.എമ്മിനു സമീപം ഇന്നലെ വൈകിട്ട് ആറോടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് പൊട്ടി പ്രദേശമാകെ വെള്ളത്തിലായി. ചേർത്തല നഗരം, തണ്ണീർമുക്കം, ചേർത്തല തെക്ക്, മുഹമ്മ,കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധികളിൽ മൂന്നു ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങും.

600 എം.എം ജി.ആർ പൈപ്പ് പൊട്ടിയതിനെ തുടർന്ന് സമീപത്തെ കടകളിലേക്കടക്കം വെള്ളം ഇരച്ചുകയറി. പൊട്ടിയ ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടു. കുഴിയിൽ നിന്ന് ദേശീയപാതയിലേക്ക് ഒഴുകിപ്പരന്ന മണൽ ചേർത്തലയിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. മൂന്നു ദിവസത്തിനുള്ളിൽ അ​റ്റകു​റ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനരാരംഭിക്കാനാകുമെന്ന് വർക്ക് ഡിവിഷൻ വിഭാഗം അസി.എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.