അമ്പലപ്പുഴ: പുറക്കാട് മലയിൽത്തോട് പാടശേഖരത്ത് പ്രളയാനന്തര പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. 315 ഏക്കറുണ്ട്. 75 ദിവസം പ്രായമായ നെൽച്ചടികൾ പ്രളയത്തിൽ പൂർണ്ണമായും നശിച്ച പാടശേഖരമാണ് മലയിൽത്തോട്.
കൃഷിനാശം മൂലം കടക്കെണിയിൽപ്പെട്ട കൃഷിക്കാർക്ക്പൂർണ്ണ പിന്തുണ നല്കി സർക്കാർ ഒപ്പം നിന്നപ്പോൾ കർഷകർ പുഞ്ചക്കൃഷിയ്ക്ക് തയ്യാറാകുകയായിരുന്നു. സാധാണനിലയിൽ കരിനിലങ്ങളിൽ പുഞ്ചക്കൃഷി ചെയ്യാറില്ല. കൃഷി നശിച്ചതിനുള്ള നഷ്ടപരിഹാരവും നിലം വൃത്തിയാക്കുന്നതിനുള്ള സഹായവും വിത്തും വളവും നീറ്റുകക്കയും സൗജന്യമായി ലഭിച്ചു.