വളളികുന്നം: പ്രണയ ദിനത്തിൽ ഓർമ്മയായ കവി ഹരികുമാർ പുതുശേരിയുടെ ഒന്നാം അനുസ്മരണ ദിനം ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന യോഗത്തിൽ ടി.സഞ്ജയ് നാഥ്,രാജീവ് പുരുഷോത്തമൻ ,സുധീർ കട്ടച്ചിറ , ജി സോഹൻ, എസ്.എസ്.അഭിലാഷ് കുമാർ ,രജ്ഞിത്ത് കൃഷ്ണൻ, ബാബു കടുവുങ്കൽ ,ജി.ശ്രീകുമാർ, സെലിൻ ഗോപി, ബൈജു മനാശേരിൽ എന്നിവർ പങ്കെടുത്തു.