ambalapuzha-news

അമ്പലപ്പുഴ: പുറക്കാട്‌ എസ്‌.എൻ.എം എച്ച്‌.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ കാക്കാഴം തൈപ്പറമ്പിൽ സെൽമാൻ ഷായെ (16) ഏഴംഗ സംഘം ആളുമാറി മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ ബന്ധുവീട്ടിലേക്കു പോകുമ്പോൾ വളഞ്ഞവഴി പടിഞ്ഞാറു ഭാഗത്തായിരുന്നു സംഭവം. കേബിൾ ഉപയോഗിച്ചുള്ള മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.