op
വളളികുന്നം തോപ്പിൽ ഭാസി സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഒ.പി ബ്ലോക്കിന്റെയും നിർമ്മാണം ആരംഭിച്ച ഐ.പി ബ്ലോക്കിന്റെയും ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കെ.ശൈലജ ടീച്ചർ സംസാരിക്കുന്നു

വള്ളികുന്നം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ സമഗ്ര മാറ്റം കൊണ്ടുവരുവാനുള്ള നടപടികളാണ് ആവി​ഷ്കരി​ച്ചി​ട്ടുള്ളതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ആർ. രാജേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച തോപ്പിൽ ഭാസി സ്മാരക കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഒ.പി ബ്ലോക്കിന്റെയും നിർമ്മാണം ആരംഭിക്കുന്ന ഐ.പി ബ്ലോക്കിന്റെയും ഉദ്ഘാടനം നി​ർവഹി​ക്കുകയായി​രുന്നു മന്ത്രി. ആരോഗ്യമേഖലയിൽ കേരളം ഏറെ മുന്നിലാണ് . ശിശു മരണവും മാതൃ മരണവും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ കുറവാണ്. 1957 മുതൽ ഇതുവരെയുള്ള നിരന്തരമായ പ്രയത്നങ്ങളുടെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു.ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വളളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മുരളി, വൈസ് പ്രസിഡന്റ് ബിജി പ്ര സാദ്,പബ്ലിക്ക് വർക്ക്സ് ഡിപ്പാർട്ട് മെന്റ് എക്സിക്യൂട്ടി​വ് എൻജി​നി​യർ വി.ജയിനമ്മ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതാകുമാരി, മെഡിക്കൽ ഓഫീസർ ഡോ.ആർ.റിഷാദ്,മുൻ എം.പി സി.എസ്.സുജാത , ഇ.സിയ, അഡ്വ. വി.കെ. അനിൽ, എ.അസിളി, ജെ.രവീന്ദ്രനാഥ്, ആർ. പ്രസന്ന, ദീപാ ഉദയൻ ,എ.പ്രഭാകരൻ, വി.കെ അജിത്ത്, എൻ.മോഹൻകുമാർ, കെ.രാജു എന്നിവർ സംസാരിച്ചു.