photo

ആലപ്പുഴ : കഞ്ചാവും മയക്കുമരുന്നുമായി എൻജിനിയറിംഗ് വിദ്യാർത്ഥി എക്സൈസിന്റെ പിടിയിലായി. തണ്ണീർമുക്കം സ്വദേശി റൂഫിൻ റിബേറോയെയാണ്(21) ഇന്നലെ തണ്ണീർമുക്കത്തുനിന്ന് പിടികൂടിയത്. തമിഴ് നാട്ടിൽ നാലാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് റൂഫിൻ. 110 മയക്കുഗുളികളും കഞ്ചാവും റൂഫിനിൽ നിന്ന്
കണ്ടെടുത്തു.വർഷങ്ങളായി റൂഫിൻ കഞ്ചാവും മയക്കുമരുന്നും തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നതായി എക്സൈസ് പറഞ്ഞു.