temple

ചേർത്തല:എസ്.എൻ.ഡി.പി യോഗം വയലാർ വടക്ക് 486ാം നമ്പർ ശാഖയിൽ ഗുരുദേവ ക്ഷേത്രസമർപ്പണവും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും ശ്രീനാരായണ ദിവ്യ പ്രബോധനവും ഇന്ന് മുതൽ 17വരെ നടക്കും.ഇന്ന് രാവിലെ 9ന് ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദയെ പൂർണകുംഭം നൽകി യജ്ഞ വേദിയിലേയ്ക്ക് ആനയിക്കും.10ന് വിഭവ സമർപ്പണം സമോദ് റീഗൽ ഫർണിച്ചർ നിർവഹിക്കും.10.15 ന് ശാന്തിഹവനം,11ന് ദിവ്യജ്യോതി പ്രയാണം,ഉച്ചയ്ക്ക് 2ന് ദിവ്യജ്യോതി ദർശനം,2.30 ന് ദിവ്യപ്രബോധനം,വൈകിട്ട് 6 ന് ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ഘോഷയാത്രയായി ശാഖാങ്കണത്തിൽ എത്തിക്കും.നാളെ രാവിലെ 9ന് താഴികക്കുട പ്രതിഷ്ഠ,ദിവ്യബോധനവും ധ്യാനവും 11ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. 17 ന് ഉച്ചയ്ക്ക് 12നും 12.15നും മദ്ധ്യേ സ്വാമി സച്ചിദാനന്ദ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തും.കെടാവിളക്ക് സമർപ്പണം പി.ജി.രാജേന്ദ്രപ്രസാദും,ആദ്യ ദീപം തെളിക്കൽ സൈബർ സേന ജില്ലാ ചെയർമാൻ ഡി.ഗിരീഷ് കുമാറും,ആദ്യ കാണിക്ക സമർപ്പണം ദിലീപ്കുമാറും നിർവഹിക്കും.ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ഗുരുദേവ ക്ഷേത്ര സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് എസ്.രാജേഷ് ഉദ്ഘാടനം ചെയ്യും.ശാഖ പ്രസിഡന്റ് പൊന്നപ്പൻ അമ്പാടി അദ്ധ്യക്ഷത വഹിക്കും.ശാഖയിലെ മുൻ പ്രസിഡന്റുമാർ,സെക്രട്ടറിമാർ,നിലവിലെ യൂണി​റ്റ് കൺവീനർമാർ,ജോയിന്റ് കൺവീനർമാർ എന്നിവരെ ആദരിക്കും.സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണവും യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണവും നടത്തും.ചേർത്തല യൂണിയൻ കൺവീനർ കെ.കെ.മഹേശൻ പ്രാർത്ഥനാ മണ്ഡപം സമർപ്പിക്കും.ചികിത്സാ സഹായ വിതരണം യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വി.ശശികുമാർ നിർവഹിക്കും.എസ്.വി.ബാബു,എസ്.കവിത,ബൈജു അറുകുഴി,പി.ജയകുമാർ,അനിൽ ഇന്ദീവരം,രേണുക മനോഹരൻ,തുളസിഭായി വിശ്വനാഥൻ,മനോജ് മാവുങ്കൽ,എ.പി.ലാലൻ,രാഹുലൻ കളത്തിൽ,ഡി.പ്രകാശൻ എന്നിവർ സംസാരിക്കും.ശാഖ സെക്രട്ടറി പി.ഓമനക്കുട്ടൻ സ്വാഗതവും വൈസ് പ്രസിഡന്റ് വിനോദ് കോയിക്കൽ നന്ദിയും പറയും.ഉച്ചയ്ക്ക് 2.30 ന് ദിവ്യപ്രബോധനം,വൈകിട്ട് 4ന് യജ്ഞ സമാപനം,മംഗളാരതി,തുടർന്ന് മഹാ പ്രസാദ വിതരണം.