മാവേലിക്കര: കോട്ടയം സ്വദേശി മീനടം രാജുവിന്റെ കൃഷിയിടത്തിൽ വിളഞ്ഞ ആനച്ചേമ്പും ഭീമൻകാച്ചിലും കൂറ്റൻ മരച്ചീനിയും കോടിക്കൽ ഗാർഡൻസിൽ നടക്കുന്ന കാർഷിക-പുഷ്പഫല സസ്യപ്രദർശനത്തിലെ താരങ്ങളാണ്. ഇതു കൂടാതെ നാടൻ മഞ്ഞളും കറ്റാർ വാഴയും വയമ്പും ശതാവലിയും ഒക്കെയുണ്ട്. വഴുവാടി രാജ് ഒരുക്കുന്ന ഡേക്കറേഷൻ പൂക്കളുടെ വിപുലമായ ശേഖരമാണ് പുഷ്പമേള കാണാനെത്തുന്നവരെ വരവേൽക്കുന്നത്.
മുറിച്ചെടുത്ത ചേമ്പും തണ്ണിമത്തനും മറ്റും കൊണ്ട് നിർമ്മിച്ച ദിനോസറിന്റെ രൂപവും കാരറ്റുകൊണ്ട് നിർമ്മിച്ച തത്തമ്മയും സന്ദർശകർക്ക് കൗതുകമാകുന്നു. മേള നാളെ സമാപിക്കും.
പുഷ്മമേളയുടെ ഭാഗമായി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി സൗജന്യ നിയമസഹായ സ്റ്റാൾ ആരംഭിച്ചു. അഡിഷണൽ ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ചെയർമാൻ റോണി.റ്റി.ഡാനിയേൽ അദ്ധ്യക്ഷനായി. പുഷ്പമേള ജനറൽ കൺവീനർ അഡ്വ.കെ.ജി.സുരേഷ്‌കുമാർ, ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി സുരഷ്‌കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.മന്മഥൻ, സെക്രട്ടറി ടിജുമോൻ, അഡ്വ.സന്തോഷ്‌കുമാർ, അഡ്വ.സീമ എസ്., തോമസ് എം.മാത്തുണ്ണി, പി.വി.സന്തോഷ്‌കുമാർ
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.