hospital

ചേർത്തല:ചേർത്തല താലൂക്ക് ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ ആധുനിക സജ്ജീകരങ്ങളോടുള്ള സി.ടി.സ്‌കാൻ യൂണി​റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2.11 കോടി മുടക്കിയാണ് ആധുനിക സൗകര്യങ്ങളോടെ യൂണി​റ്റ് പ്രവർത്തനം ആരംഭിക്കുന്നത്.
ആശുപത്രിയിലെ ഒ.പി.ബ്ലോക്ക് നവീകരണത്തിനു 1.34 കോടി അനുവദിച്ചതായും മന്ത്റി അറിയിച്ചു.സ്ഥിരം റേഡിയോളജിസ്​റ്റിന്റെ നിയമനവും കൂടുതൽ ഡോക്ടർമാരുടെ കാര്യവും സജീവമായി പരിഗണിക്കും. ആശുപത്രിയുടെ സമഗ്രവികസനത്തിനായി മാസ്​റ്റർപ്ലാൻ തയ്യാറാക്കാനും മന്ത്റി നിർദ്ദേശിച്ചു. ചടങ്ങിൽ മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷനായി.മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ,ശ്രീലേഖാനായർ,വി.ടി.ജോസഫ്,ബി.ഭാസി,സി.ഡി.ശങ്കർ,എൻ.ആർ.ബാബുരാജ്,ഡി.ജ്യോതിസ്,ഡോ.അനിൽകുമാർ,ഡോ.ഡീവർ പ്രഹ്ലാദ് എന്നിവർ പങ്കെടുത്തു.