അമ്പലപ്പുഴ : കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സിനോട് സർജറി വിഭാഗം മേധാവി അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ വിവിധ നഴ്സിംഗ് സംഘടനകളും വിദ്യാർത്ഥികളും പ്രകടനം നടത്തി. ഇതേത്തുടർന്ന് മണിക്കൂറുകളോളം രോഗികൾ വലഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് കിടത്തിയ രോഗിയുടെ കിടക്കയിൽ മരുന്നുകളും ,ഗ്ലൂക്കോ മീറ്ററും അടങ്ങിയ ട്രേ കണ്ടെന്ന് ആരോപിച്ചാണ് മറ്റു ജീവനക്കാരുടെ മുന്നിൽ വച്ച് ഡോക്ടർ നഴ്സിനോട് അപമര്യാദയായി പെരുമാറിയത്. പ്രതിഷേധത്തെ തുടർന്ന് മെഡിക്കൽ ഡയറക്ടറും ആരോഗ്യ സെക്രട്ടറിയും മുൻകൈ എടുത്ത് ഡോക്ടറെ സ്ഥലം മാറ്റി. വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ പ്രതിഷേധ പ്രകടനം നഴ്സിംഗ് സൂപ്രണ്ട് അമ്പിളി ഉദ്ഘാടനം ചെയ്തു. സുഭദ്ര,നളിനി, ഷീബ എന്നിവർ നേതൃത്വം നല്കി