അരൂർ: ആർദ്രം മിഷൻ പദ്ധതിയിലുൾപ്പെടുത്തി അരൂർ പ്രാഥമികാരോഗ്യകേന്ദ്രത്തെ ജനസൗഹൃദ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നിർവ്വഹിച്ചു. എ.എം.ആരിഫ് എം.എൽ.എ അദ്ധ്യക്ഷനായി. അരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അനിതകുമാരി, കെ.എസ്.ഡി.പി.ചെയർമാൻ സി.ബി.ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗം ദലീമാ ജോജോ , അരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.നന്ദകുമാർ, സെക്രട്ടറി ജോജോസ് ബൈജു, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.ഗൗരീശൻ, ഡോ.കെ.ആർ.രാധാകൃഷ്ണൻ , മെഡിക്കൽ ഓഫീസർ ഡോ.ആശാ അരവിന്ദ് എന്നിവർ സംസാരിച്ചു.