കുട്ടനാട്: സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ കൈനകരി പഞ്ചായത്ത് ഭജനമഠം അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയം. സി.പി.എമ്മിലെ ബീന വിനോദ് 105 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബീനാ വിനോദിന് 492 വോട്ടു ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ബി.ജെ.പിയിലെ ബിന്ദു ഷാജിക്ക് 387 ഉം യു.ഡി.എഫ് സ്വതന്ത്ര ജയമ്മയ്ക്ക് 51 വോട്ടും ലഭിച്ചു.
കഴിഞ്ഞ തവണ സി.പി.എമ്മിലെ സുഷമ അജയൻ 68 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിൽ ഇക്കുറി ഭൂരിപക്ഷം 105 ആയി. സുഷമയ്ക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 15 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.എം അംഗബലം 11 ആയി. സി.പി.ഐ-1, കോൺഗ്രസ്- 1, വികസന സമിതി- 2 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില.