pipe

പമ്പിംഗ് ഇന്ന് രാത്രിയോടെ ആരംഭിക്കാമെന്ന് അധികൃതർ

ചേർത്തല:ജപ്പാൻ ശുദ്ധജല വിതരണ പൈപ്പിന്റെ അ​റ്റകു​റ്റപ്പണികൾ തുടരുന്നു.ഇന്ന് രാത്രി പമ്പിംഗ് തുടങ്ങുമെന്നും നാളെ രാവിലെയോടെ എല്ലായിടത്തും ജലം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.ദേശീയപാതയിൽ കെ.വി.എം ആശുപത്രിക്ക് സമീപം ഭൂമിക്കടിയിൽ സ്ഥാപിച്ചിരുന്ന 600 എം.എമ്മിന്റെ ജി.ആർ.പി പൈപ്പാണ് ബുധനാഴ്ച്ച വൈകിട്ട് പൊട്ടിയത്.കരാറുകാരുടെ നേതൃത്വത്തിൽ രാവും പകലുമായാണ് ജോലികൾ നടക്കുന്നത്.പ്രദേശത്തെ മണൽ മാ​റ്റി,പൊട്ടിയ ഭാഗം മുറിച്ചു നീക്കി പുതിയത് ഒട്ടിച്ചുചേർത്ത് ബലപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്.ഒട്ടിച്ചുകഴിഞ്ഞാൽ 8 മണിക്കൂർ സമയമെടുത്തേ പൈപ്പ് ഉറക്കുകയുള്ളു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ചേർത്തല നഗരസഭ,തണ്ണീർമുക്കം,ചേർത്തല തെക്ക്,മുഹമ്മ, കഞ്ഞിക്കുഴി,മാരാരിക്കുളം വടക്ക് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധികളിൽ ശുദ്ധജല വിതരണം രണ്ട് ദിവസമായി മുടങ്ങിയിരിക്കുകയാണ്.കടുത്ത വേനലിൽ ജലവിതരണം മുടങ്ങിയത് ജനങ്ങളെ വലച്ചു.