photo

ആലപ്പുഴ: ഹോട്ടലുകളിൽ നിന്നു കനാലുകളിലേക്ക് തുറന്നു വച്ച ദ്രവമാലിന്യ പൈപ്പുകൾ അടച്ച് ബദൽ ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ നഗരസഭ ഏർപ്പെടുത്തും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടലുടമകളെയും സാങ്കേതിക വിദ്യാദാതാക്കളെയും ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ചുങ്കം കയർ മെഷിനറി മാന്യുഫാക്ചറിംഗ് കമ്പനി ഹാളിൽ നടന്ന യോഗം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എ. റസാഖ് ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ദീലീപ് സി. മൂലയിൽ, നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം വി.എൻ. വിജയകുമാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെൻ്റൽ എൻജിനീയർ ബി.ബിജു എന്നിവർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എസ്. ജഹാംഗിർ, കൗൺസിലർ ആർ.ആർ. ജോഷിരാജ്, എ.എം. നൗഫൽ, ഹെൽത്ത് ഓഫീസർ ബി.ജി.ബിനോയ് എന്നിവർ സംസാരിച്ചു.