# ഭവനനിർമ്മാണത്തിന് 12.69 കോടി
#ലൈഫ് മിഷന് എട്ട് കോടി
#വനിത ഹോസ്റ്റലിന് 1.8 കോടി
#ആമച്ചാടി തേവൻ സ്മാരകത്തിന് 20 ലക്ഷം
#സ്കൂളുകളിൽ സോളാർ വൈദ്യുതി,
# ജില്ല പഞ്ചായത്ത് കാര്യാലയം പേപ്പർരഹിത ഓഫീസാക്കും
ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ പ്രളയാനന്തരമുള്ള പ്രഥമ ബഡ്ജറ്റിൽ ഭവനനിർമ്മാണത്തിന് പ്രത്യേക ഊന്നൽ. 12.69 കോടി രൂപയാണ് ഭവനനിർമ്മാണ പദ്ധതിക്കായി വകകൊള്ളിച്ചത്.ലൈഫ് മിഷൻ പദ്ധതിയുടെ തുടർഗഡുക്കൾ നൽകുന്നതിനായി എട്ടു കോടിയുമുണ്ട്. ഉത്പാദന മേഖലയ്ക്ക് 14.38 കോടിയും സേവന മേഖലയ്ക്ക് 34.90 കോടിയും പശ്ചാത്തല വികസനത്തിന് 5.92 കോടിയുവകയിരുത്തി. 99.97 കോടിയുടെ വരവും 93.05 കോടിരൂപയുടെ ചെലവും 6.92 കോടിരൂപ നീക്കിയിരിപ്പുമുള്ളതുമാണ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് അവതരിപ്പിച്ച ബഡ്ജറ്റ് .
സംസ്ഥാന സർക്കാരിന്റെ മിഷനുകളായ ലൈഫ്,ആർദ്രം, ഹരിതകേരളം ,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയ്ക്കും തുക നീക്കിവച്ചിട്ടുണ്ട്. ക്ഷേത്ര പ്രവേശന വിളംബര വാർഷികവുമായി ബന്ധപ്പെട്ട് നവോത്ഥാന ചരിത്ര നായകൻ പെരുമ്പളം ആമച്ചാടി തേവന് സ്മാരകം നിർമിക്കാൻ 20 ലക്ഷം രൂപ. വീട്ടിൽ പഠനസൗകര്യം ഇല്ലാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനത്തിനായി മുറിയൊരുക്കുന്നതിന് 50 ലക്ഷം ഉൾക്കൊള്ളിച്ചു. പ്രളയത്തിലും അല്ലാതെയും തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് 17.13 കോടിയും പാലം, കലുങ്ക് എന്നിവയുടെ നിർമാണത്തിന് 1. 76കോടിയുമുണ്ട്..
വിദ്യാഭ്യാസ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധനൽകാൻ ആദ്യ ഘട്ടത്തിൽ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ഒരേ നിറംനൽകും. ഇതിന് 90 ലക്ഷം ഉൾക്കൊള്ളിച്ചു. ബഡ്ജറ്റ് ചർച്ച 20ന് നടക്കും.
പ്രധാന വകയിരുത്തലുകൾ
#എല്ലാ സർക്കാർ സ്‌കൂളുകളിലും സോളാർ വൈദ്യുതി സ്ഥാപിക്കുന്നതിന് 20 ലക്ഷം,
#നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ 11 ലക്ഷം ,
#ജില്ലാ പഞ്ചായത്ത് സ്‌കൂളുകളുടെ അക്കാദമിക് നിലവാരമുയർത്താൻ 1.5 കോടി രൂപ
#അംഗപരിമിതർക്ക് മുച്ചക്രം വിതരണം ചെയ്യാൻ 70 ലക്ഷം,
#കുട്ടികൾക്ക് ശ്രവണ സഹായി നൽകാൻ 10 ലക്ഷം,
#എച്ച്.ഐ.വി ബാധിതർക്ക് പോഷകാഹാരം ലഭ്യമാക്കാൻ 50 ലക്ഷം,
#സ്ത്രീ സൗഹൃദ വയോജന പദ്ധതിക്ക് 20 ലക്ഷം
#ജില്ല ആയുർവേദ ആശുപത്രിയുടെ ഓഫീസ് നവീകരണത്തിന് 20 ലക്ഷവും മരുന്ന് വാങ്ങാൻ 60 ലക്ഷവും . #ആയുർ #ആരാമം പദ്ധതിക്ക് 40 ലക്ഷം,
#ഹോമിയോ ആശുപത്രിക്ക് ഒൻപത് ലക്ഷം.
#മത്സ്യം ഉണക്കി വിൽപ്പന നടത്തുന്നതിന് ധനസഹായം 15ലക്ഷം
#മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പ് നൽകാൻ 20 ലക്ഷം
#തോടുകളും കുളങ്ങളും ശുചിയാക്കാൻ 1.45 കോടി രൂപ.
#ക്ഷീര സഹകരണ സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ടിലേക്ക് 1.3 കോടി,
#പോള സംസ്‌കരണത്തിലൂടെയുള്ള കാലിത്തീറ്റയ്ക്ക് 8.50 ലക്ഷം,
#പേപ്പർ, ക്യാരിബാഗ്,തുണി ബാഗ് നിർമാണയൂണിറ്റുകൾക്ക് 10 ലക്ഷം.
#കരപ്പേൽ,താമരക്കുളം ചാൽ നവീകരണത്തിന് സർക്കാർ അനുവദിച്ച 2.30 കോടി രൂപയ്ക്കു പുറമേ 50 ലക്ഷം
സഞ്ചരിക്കന്ന കാൻസർ നിർണയ യൂണിറ്റ്
ആർദ്രം പദ്ധതിയിലുൾപ്പെടുത്തി സഞ്ചരിക്കുന്ന കാൻസർ നിർണയ യൂണിറ്റ് തുടങ്ങാൻ 34 ലക്ഷം ഉൾക്കൊള്ളിച്ചു. ചെങ്ങന്നൂർ, മാവേലിക്കര ജില്ലാ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റിന് 10 ലക്ഷവുവുമുണ്ട്.
കൃഷിക്കും കൈത്താങ്ങ്
#നെൽ കർഷകർക്ക് സബ്‌സിഡി നൽകാൻ 50 ലക്ഷം,
# പുറംബണ്ടിൽ തെങ്ങിൻതൈ വയ്ക്കാൻ 50 ലക്ഷം,
# കേരഗ്രാമ പദ്ധതിക്ക് 20 ലക്ഷം,
#പ്രളയത്തെ അതിജീവിക്കാൻ മോട്ടോർ ചിറയും മോട്ടോർ ഷെഡും നിർമിക്കാൻ 2.52 കോടി,
#ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് 10 ലക്ഷം
#ക്ഷീര കർഷകർക്ക് വൈക്കോൽ ശേഖരിച്ച് വിതരണം ചെയ്യുന്ന പരീക്ഷണ പദ്ധതിക്ക് 10 ലക്ഷം,
പ്രളയാനന്തര പുനർനിർമാണവും ജില്ലയുടെ സമഗ്ര വികസനവുമാണ് ബഡ്ജറ്റിൽ ലക്ഷ്യമിടുന്നത്. ഉത്പാദന-കാർഷിക മേഖലയിലും ഭവനനിർമ്മാണണത്തിനും ഉൗന്നൽ നൽകി.
ജി. വേണുഗോപാൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്