അമ്പലപ്പുഴ: രാഷ്ട്രീയ രംഗത്ത് സ്വാർത്ഥതയില്ലാതെ സത്യസന്ധമായി പ്രവർത്തിച്ച മനുഷ്യ സ്നേഹിയായിരുന്നു അബ്ദുൾ സലാം മാസ്റ്ററെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു.രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന അബ്ദുൾ സലാം മാസ്റ്ററുടെ സ്മരണാർത്ഥം മാസ്റ്റർ ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം അമ്പലപ്പുഴ ടൗൺ ഹാളിൽ എൻ .കെ .പ്രേമചന്ദ്രൻ എം. പി യ്ക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു സുധീരൻ. സംവിധായകൻ വിനയൻ മുഖ്യാതിഥിയായി. സി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ കോന്നി ഗോപകുമാർ, കമാൽ എം മാക്കിയിൽ, മാസ്റ്റർ ഫൗണ്ടേഷൻ ചെയർമാൻ നസീർ സലാം, പി.നാരായണൻകുട്ടി ,നജ്മൽ ബാബു, എ.എൻ. പുരം ശിവകുമാർ ,യു.എം. കബീർ, എ.ആർ .കണ്ണൻ, അലിയാർ എം മാക്കിയിൽ പുന്നപ്ര ,എസ് പ്രഭുകുമാർ, അഡ്വ പ്രദീപ് കൂട്ടാല, വി .ആർ. അശോകൻ, ഷമീർ സുബൈർ എന്നിവർ സംസാരിച്ചു.പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അയൽക്കൂട്ടം, പുന്നപ്ര ഗവ. ജെ.ബി സ്കുൾ, പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാല ആൻഡ് വായനശാല, പുന്നപ്ര യു.കെ .ഡി വിദ്യാലയം എന്നിവയുടെ ഭാരവാഹികളേയും അബ്ദുൾ റഹ്മാൻ മുസ്ലിയാർ, അബുബക്കർ കുട്ടി, രാജപ്പൻ, എസ്.രാധാകൃഷ്ണൻ നായർ എന്നിവരെയും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആദരിച്ചു