അമ്പലപ്പുഴ : അമ്പലപ്പുഴയിലെ വിദ്യാർത്ഥിനികളുടെ കൂട്ട ആത്മഹത്യാ കേസ് മന്ത്രി ജി.സുധാകരനും സിപിഎമ്മും അട്ടിമറിച്ചെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു.ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴയിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, പാലമുറ്റത്ത് വിജയകുമാർ, ഡി.പ്രദീപ്, എൽ.പി.ജയചന്ദ്രൻ, എം.ആർ.സജീവ്,കെ.അനിൽകുമാർ,പി.ലിജു,കെ.പ്രദീപ്,ബിജു തുണ്ടിൽ,യു.കെ.സോമൻ,വി.ബാബുരാജ്,വി.സി.സാബു,പി.ആരോമൽ,ഗോപൻ കരുമാടി,പ്രസാദ് ഗോകുലം,ബിന്ദു ഷാജി, കെ. ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.