kanichu

ചേർത്തല : കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ചിക്കരകുട്ടികൾക്കായി യോഗാ ക്ലാസ് ആരംഭിച്ചു.കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്,ഖജാൻജി കെ.കെ.മഹേശൻ,സ്കൂൾ കമ്മിറ്റി അംഗം പി.ശിവാനന്ദൻ,യോഗാ ട്രെയിനർമാരായ ടി.കെ. മണിലാൽ,ഗീത മണിലാൽ എന്നിവർ പങ്കെടുത്തു.ദിവസേന രാവിലെ 6 മുതൽ 7വരെയാണ് ക്ലാസ് .കുട്ടികളിൽ ഏകാഗ്രത,ബുദ്ധി ശക്തി,ഓർമ്മ ശക്തി,ചിന്താശക്തി ഇവ വർദ്ധിപ്പിക്കുന്നതിനാണ് യോഗ പരീശീലനം. ഏത് പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാൻ യോഗ പരിശീലനത്തോടൊപ്പമുള്ള പ്രാണായാമം സഹായകരമാകുമെന്ന് ട്രെയിനർ ടി.കെ.മണിലാൽ പറഞ്ഞു.

കണിച്ചുകുളങ്ങരയിൽ ഇന്ന്

ദീപാരാധന,വിളക്ക് വൈകിട്ട് 6.30ന്,കഥാപ്രസംഗം 7.30ന്,ഗാനമേള രാത്രി 9.30ന്