ചേർത്തല: സിനിമ കാണാനെത്തിയ മദ്ധ്യ വയസ്കൻ തിയേറ്ററിൽ കുഴഞ്ഞ് വീണു മരിച്ചു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10-ാം വാർഡിൽ ചങ്കരങ്ങാട്ട് വീട്ടിൽ ഉദയകുമാർ(52)ആണ് മരിച്ചത്.ചേർത്തല ചിത്രാഞ്ജലി കോപ്ലക്സിലെ ശ്രീ തിയേറ്ററിൽ ഇന്നലെ വൈകിട്ട് 7.30ഓടെയാണ് സംഭവം.സിനിമയുടെ ഇടവേളയിൽ പുറത്തിറങ്ങിയശേഷം തിരിച്ച് സീറ്റിലേയ്ക്ക് എത്തുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമദ്ധ്യേ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:ഗീത.മക്കൾ:ദീപീക,ദേവിക.