sajicheriyan
കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂരിൽ സജി ചെറിയാൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനത്തിന് ചെങ്ങന്നൂരിൽ തുടക്കമായി. സജി ചെറിയാൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ.ഉദയകുമാർ, കേന്ദ്ര ജീവനക്കാരുടെ കോൺ​ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി.കൃഷ്ണകുമാർ, എഫ്.എസ്.ഇ.ടി. ഒ ജില്ലാ ട്രഷറർ സി.കെ.ഷിബു എന്നിവർ സംസാരി​ച്ചു.
യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.കൃഷ്ണപ്രസാദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.അനിൽകുമാർ എന്നിവർ പങ്കെടുത്തു. രാവിലെ ജില്ലാ പ്രസിഡന്റ് പി.സി.ശ്രീകുമാർ പതാക ഉയർത്തി. സെക്രട്ടറി എ. എ. ബഷീർ റിപ്പോർട്ടും ട്രഷറർ ബി.സന്തോഷ് വരവ് ചെലവുകണക്കും അവതരിപ്പിച്ചു. മോളി സന്തോഷ് (ചേർത്തല), എം.എസ്.സന്തോഷ് (സിവിൽ സ്റ്റേഷൻ),ടി.എം.ഷൈജ (ടൗൺ),
പി.സുശീല(മെഡിക്കൽ കോളേജ്), ജി. കണ്ണൻ (കുട്ടനാട്),ബി.ബിന ഹരിപ്പാട്), ജയകൃഷ്ണൻ (കായംകുളം), ജി.അനിൽ (മാവേലിക്കര),പി.എ. സജീവ്കുമാർ (ചെങ്ങന്നൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.അനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ന് രാവിലെ 9.30 ന് സംഘടനാ റിപ്പോർട്ട് ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എൻ.കൃഷ്ണപ്രസാദ് മറുപടി പറയും. ഉച്ചയ്ക്ക് 2ന് 'നവലിബറൽ നയങ്ങളെ പ്രതിരോധിക്കുന്നതിൽ നവോത്ഥാന മൂല്യങ്ങളുടെ അനിവാര്യത' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്വ.ടി.ഗീനാകുമാരി പ്രഭാഷണം നടത്തും.

യൂണിയൻ ജില്ലാ ഭാരവാഹി​കളായി​ പി.സി.ശ്രീകുമാർ (പ്രസിഡന്റ്), പി.വിനയൻ, കെ.ഇന്ദിര (വൈസ് പ്രസിഡന്റുമാർ), എ.എ. ബഷീർ (സെക്രട്ടറി), പി.സജിത്, എസ്.രഞ്ജിത് (ജോയിന്റ് സെക്രട്ടറിമാർ), ബി.സന്തോഷ് (ട്രഷറർ), എൻ.ഹരിപ്രസാദ്, കെ.എസ്.ഗോപകുമാർ, എൻ.അരുൺകുമാർ, ടി.കെ.മധുപാലൻ, എഫ്.റഷീദക്കുഞ്ഞ്, സി.സിലീഷ്, പി.പി.അനിൽകുമാർ, ബൈജു പ്രസാദ് (സെക്രട്ടേറിയറ്റംഗങ്ങൾ) എന്നി​വരെ തി​രഞ്ഞെടുത്തു.