ഹരിപ്പാട്: കുമാരപുരം കവറാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷാർച്ചനയും കലശാഭിഷേകവും നടന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനരുടേയും ക്ഷേത്രം മേൽശാന്തി പരമേശ്വര ശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിൽ മുപ്പതിൽപരം ആചാര്യന്മാർ മുഖ്യകാർമ്മികത്വം വഹിച്ചു. ദേവസ്വം സെക്രട്ടറി എസ്.ശശിധരൻ, പ്രസിഡന്റ് ഡി.രാജൻ, വൈസ് പ്രസിഡന്റ് എ.തമ്പി, എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി രാജേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.