praveena

ചാരുംമൂട്: പ്ളസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് കുടശനാട് വെട്ടുവിളയിൽ പ്രകാശ്-ലേഖ ദമ്പതികളുടെ മൂത്ത മകൾ പ്രവീണ പ്രകാശ് (18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് സംഭവം. വീട്ടിൽ ഇളയ സഹോദരി വീണ മാത്രമാണുണ്ടായിരുന്നത്. പ്രവീണയുടെ നിലവിളി കേട്ട് ഓടി വന്ന വീണ, സഹോദരി ഷാളിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഇവരുടെ കൂട്ട നിലവിളി കേട്ടെത്തിയ സമീപവാസികൾ പ്രവീണയെ പ്രകാശിനെ പന്തളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തണ്ടാനുവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. നൂറനാട് പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.