ആലപ്പുഴ: ദേശീയപാതയിൽ തുമ്പോളിക്കു സമീപം അടഞ്ഞു കിടന്ന ഫാസ്റ്റ്ഫുഡ് കടയ്ക്ക് തീപിടിച്ചത് ഫയർഫോഴ്സ് സംഘമെത്തി അണച്ചു.

ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. പതിവായി രാത്രിയിൽ പ്രവർത്തിച്ചിരുന്ന കട ഇന്നലെ അടച്ചിട്ടിരിക്കുകയായിരുന്നു. ഉള്ളിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലണ്ടറുകളിലേക്ക് തീ പടർന്നെങ്കിലും ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ മൂലം ദുരന്തം ഒഴിവായി. ലീഡിംഗ് ഫയർമാൻ സി.അജയൻ, ഫയർമാൻമാരായ മനോജ്, സുഭാഷ്, അരുൺരാജ്, ലോറൻസ്, അർജുൻ, വിനീത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.