tv-r

അരൂർ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പട്ടണക്കാട് ബ്ലോക്ക് വാർഷിക സമ്മേളനം അരൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മയും പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി. യു സംസ്ഥാന സെക്രട്ടറി ആർ. രഘുനാഥൻ നായരും ഉദ്ഘാടനം ചെയ്തു. അരൂർ ഗവ.ഹൈസ്ക്കൂളിൽ നടന്ന സമ്മേളനത്തിൽ കെ കെ രാജപ്പൻ പിള്ള അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം.പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.എൻ പരമേശ്വരൻ, സി. ബി.മോഹനൻ നായർ, സി.ജി.ബേബി, വി.ശോഭ, ഡി. ശൗരി, എൻ.രാജപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. രാജപ്പൻ പിള്ള(പ്രസിഡന്റ്), എം.പ്രസാദ്(സെക്രട്ടറി), സി.ബി മോഹനൻ നായർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

കെ.എസ്.എസ്.പി.യു പട്ടണക്കാട് ബ്ലോക്ക് വാർഷിക സമ്മേളനം അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ ഉദ്ഘാടനം ചെയ്യുന്നു.