sherif-foundation

ചാരുംമൂട് : ചാരുംമൂട് ഷെരീഫ് ഫൗണ്ടഷന്റെ ചുനക്കര തെക്കുംമുറിയിൽ വാലുപറമ്പിൽ (സലിംഭവൻ) എൻ.നാഗൂർ റാവുത്തർ-പി.കുഞ്ഞുമുത്ത് ടീച്ചർ സ്മാരക പ്രഥമ അദ്ധ്യാപക അവാർഡ് ചുനക്കര ഗവ. യു.പി.സ്കൂൾ പ്രഥമാദ്ധ്യാപിക പി.വസുമതി അമ്മയ്ക്ക് ആർ.രാജേഷ് എം.ആർ.രാജേഷ് എം.എൽ.എ സമ്മാനിച്ചു. സമ്മേളനത്തിൽ ചുനക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പുലരി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിശ്വൻ പടനിലം മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ എം.ഒ.രമണിക്കുട്ടി ഗുരുവന്ദനം നടത്തി.

കെ.സഞ്ചു, ശോഭകുമാർ , ഫൗണ്ടേഷൻ ചെയർമാൻ എൻ.ഷരീഫ്, എ.എം.ഹാഷിർ, പി.വി.ഗോവിന്ദപ്പിള്ള, പി.പ്രവീൺ, ആർ.സുരേഷ് കുമാർ, ഷീബ എന്നിവർ സംസാരിച്ചു.

എൽ.വസുന്ധതി, എംവി.ഭാർഗ്ഗവൻ നായർ, എൻ.കൃഷ്ണൻ നായർ എന്നിവരെ ആദരിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച നിവേദിത ആർ. നായരെ അനുമോദിച്ചു.

അവാർഡ് തുകയായ 5000 രൂപ പി.വസുമത അമ്മ സ്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന ചെയ്തു.