ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാർത്തികപ്പള്ളി മഹാദേവികാട് പനച്ചിയിൽ വീട്ടിൽ ശരത് ദാസി (21) നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെളുപ്പിനെ 2.30ഓടെ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള 14 വയസുകാരിയെ പെൺകുട്ടിയുടെ അപ്പുപ്പന്റെ വീട്ടിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് വീട്ടുകാർ ഉണർന്നപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. തുടർന്ന് ഹരിപ്പാട് പൊലീസ് രാവിലെ മഹാദേവികാട് സ്കൂളിന് സമീപത്തുനിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ എസ്.ഐയെ പനച്ചിയിൽ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആക്രമിച്ച കേസിൽ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.