കായംകുളം :ബഹ്റിനിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ സേഫ്റ്റി എക്യുപ്മെന്റ് ടെക്നീഷ്യൻ ഓച്ചിറ കൊച്ചുമുറി പുത്തൻപുര പടീറ്റതിൽ ചന്ദ്രൻപിള്ള (54) മരിച്ചു.
മനാമയിൽ കഴിഞ്ഞ ദിവസമാണ് കെട്ടിടനിർമാണ ജോലിക്കിടയിൽ ഒന്നാം നിലയിൽ നിന്ന് വീണ് നാഷണൽ ഫയർ കമ്പനിയിലെ ജീവനക്കാരനായ ചന്ദ്രൻപിള്ളക്ക് പരിിക്കേറ്റത്. പുറമേ സാരമായ പരിക്കുകൾ കാണാതിരുന്ന ചന്ദ്രൻപിള്ളയെ സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് കുഴഞ്ഞു വീണ് മരിച്ചു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാളെ രാവിലെ നാട്ടിൽ എത്തിക്കും. ഉച്ചയോടെ സംസ്കാരം നടക്കും. ഭാര്യ: ചന്ദ്രിക. മക്കൾ: ലക്ഷ്മി, പാർവതി.