ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിലെ നടുപ്പുവർഷത്തെ ബഡ് ജറ്റിൽ റോഡുകളുടെ നവീകരണത്തിനും ഭവന നിർമ്മാണത്തിനും മുൻതൂക്കം. 20.81 കോടി വരവും 20. 31 കോടി ചെലവും 49 ലക്ഷം നീക്കി ബാക്കി വരുന്നതുമായ ബഡ്ജറ്റ് പഞ്ചായത്ത് പ്രസിഡന്റ് വി.ഗീതയുടെ അദ്ധ്യക്ഷതയിൽ കൂടിയ ബഡ്ജറ്റ് കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് എ.എ.സലിം അവതരിപ്പിച്ചു .പട്ടികജാതി ക്ഷേമത്തിന് ഒരു കോടി 12 ലക്ഷവും റോഡുകളുടെ നവീകരണത്തിന് 1.76 കോടിയും , ഭവന നിർമ്മാണത്തിന് 58 ലക്ഷവും മാറ്റിവച്ചു.കാർഷിക മേഖലയിലെ എല്ലാ പ്രവൃത്തികളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് 150 ദിവസത്തെ തൊഴിൽ ഉറപ്പു വരുത്തും ഇതിലേക്ക് 6 കോടി മാറ്റിവച്ചു. അർഹതയുള്ള എല്ലാവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ 5 കോടി നീക്കിവയ്ക്കുന്നതായുംവൈസ് പ്രസിഡന്റ് എ.എ.സലീം പറഞ്ഞു.