കൊച്ചി: പുളിങ്കുന്ന് പുത്തൻപറമ്പിൽ കുര്യൻജേക്കബിന്റെ (യൂണിവേഴ്സൽ മാർക്കറ്റിംഗ് ഏജൻസി, പത്മിനി ഫാൻ) ഭാര്യ റിട്ട.സിവിൽ സർജൻ മറ്റക്കര മണ്ണനാൽ കുടുംബാംഗം ഡോ.അന്നമ്മ കുര്യൻ (76) നെട്ടൂരിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മട്ടാഞ്ചേരി വിമൻ ആൻഡ് ചിൽഡ്രൻ, മുണ്ടംവേലി ജിഷി, മരട് പിഎസ് മിഷൻആശുപത്രികളിൽ ഗൈനക്കോളജിസ്റ്റായിരുന്നു. മകൻ: ജിമ്മി കുര്യൻ (ബംഗളൂരു ഡിഎക്സ്‌സി). മരുമകൾ: ആൻമേരി (ബംഗളൂരു).