ambalapuzha-news

അമ്പലപ്പുഴ: വണ്ടാനം എളിമ പുരുഷ സ്വയംസഹായ സംഘത്തിലെ 20 ഓളം യുവാക്കൾ ചേർന്ന് പുന്നപ്ര വെട്ടിക്കരി പാടത്തെ രണ്ടര ഏക്കർ പാടത്ത് നടത്തിയ നെൽകൃഷിയിൽ നൂറുമേനി വിളവ്.

രാവിലെ 11ന് നടന്ന വിളവെടുപ്പ് യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര കൃഷി ഭവനിൽ നിന്ന് സൗജന്യമായി ലഭിച്ച വിത്താണ് ഇവിടെ ഉപയോഗിച്ചത്. ലഭിക്കുന്ന നെല്ല് അരിയാക്കി പ്രദേശത്തെ കിടപ്പു രോഗികൾക്കും 112-ാം നമ്പർ അംഗൻവാടിയിലെ കുട്ടികൾക്കും ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുമെന്ന് സംഘം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി പറഞ്ഞു. വിളവെടുപ്പിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ബ്ലോക്ക് പഞ്ചായത്തംഗം യു.എം. കബീർ, ഗ്രാമ പഞ്ചായത്തംഗം എസ്. ഹാരിസ്, സംഘം സെക്രട്ടറി വി.എസ്. സാബു, പുന്നപ്ര തെക്ക് കൃഷി ഓഫീസർ എൻ. ഷിജിന, കൃഷി അസിസ്റ്റന്റ് റസിയ, അയൽക്കൂട്ട അംഗങ്ങളായ ജി. വേണു, ഗോപകുമാർ, ജയപ്രകാശ്, ഷൈജു,സമീർ, സുധീർ എന്നിവർ പങ്കെടുത്തു.