ambalapuzha-news

അമ്പലപ്പുഴ:മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശാന്തി ദീപം തെളിയിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പറവൂരിൽ നടന്നു. കാസർഗോഡ് പെരിയയിൽ കൃപേഷിന്റേയും, ശരത് ലാലിന്റെയും അരുംകൊലയിൽ അമ്മമാരുടെ പ്രതിഷേധം അറിയിക്കാനാണ് ഇന്നലെ വൈകിട്ട് ശാന്തി ദീപം തെളിയിച്ചത്.ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുബൈജു അദ്ധ്യക്ഷത വഹിച്ചു.പി.നാരായണൻകുട്ടി ,എസ്.പ്രഭുകുമാർ, പി.സാബു, എ.കെ.ബേബി, ലതാ രാജീവ്, റോസ് ദലീമ തുടങ്ങിയവർ സംസാരിച്ചു