ചേർത്തല:രണ്ടര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.കോട്ടയം മന്നാനം പറപ്പള്ളിൽ മിഥുൻ (22)നെയാണ് സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ചേർത്തലയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂൾ,കോളേജ് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നും ഇയാൾക്ക് കഞ്ചാവ് നൽകുന്നവരെ കുറിച്ചും ഇടനിലക്കാരെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു.