pkl-1

പൂച്ചാക്കൽ: പെരുമ്പളം ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് പടിഞ്ഞാറെ വെളിയിൽ പരേതനായ രാഘവന്റെ ഭാര്യ രാജമ്മയുടെ ഓലമേഞ്ഞ വീട് കത്തിനശിച്ചു. ലൈഫ് പദ്ധതി ഗുണഭോക്തൃ വിഹിതമായി ലഭിച്ച മൂന്നാം ഘട്ട തുകയായ 60,000 രൂപ, സ്വർണ്ണതാലി, റേഷൻ കാർഡ്, സർട്ടിഫിക്കറ്റുകൾ, അലമാര, കട്ടിൽ, മറ്റു വീട്ടുപകരണങ്ങൾ ഉൾപ്പെടെ എല്ലാം തീയിൽപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. തീ പടർന്നപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. നാട്ടുകാർ മോട്ടോർ പ്രവർത്തിപ്പിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. പൂച്ചാക്കൽ പൊലീസ് അന്വേേഷണം ആരംഭിച്ചു